*മ മുതൽ മ വരെ*

മനസ്സിലൊരു മഴ
മാനത്ത് മഴവില്ല്
മിഴികളിൽ നനവ്
മീട്ടാതെ തംബുരു
മുഖംമൂടിയാഭരണം
മൂകമായി പകലും
മൃദുലമാമോർമ്മകൾ
മെഴുകുപോലുരുകൽ
മേധയോടടര്
മൈലുകൾ ദൂരം
മൊഴിയാലെയതിര്
മോചനമരികെ
മൗനമേ ശരണം
മംഗളം നേരാം
മന:സ്സാക്ഷി കൂട്ട്

Comments