* അ മുതൽ അ വരെ *

അലറിക്കരഞ്ഞു തുടക്കം
ആണ്ടുകളോളം ആശ്രിതത്വം
ഇടിതടിപ്രയോഗം യോഗം
ഈടുമുട്ടിച്ചു മുന്നേറ്റം
ഉടലുടയോനെന്ന ഭാവം
ഊട്ടിയുറപ്പിച്ചു ലോകം
ഋതമറിയാത്ത ജന്മം!
'എതിരും എതിരേൽപ്പും
ഏറെനാളില്ലെന്നു' ചൊല്ലും
ഐവർക്ക് നൽകിയേ ഒക്കും
ഒടുക്കം ഒരു ചെറു ഞരക്കം
ഓരാതെയെത്തും മരണം
ഔചിത്യമെന്തിലും കാണാം
അമ്പട! ജീവിതമത്ഭുതം!!
അറിയു നീ അമൃതസ്യ പുത്ര:

Comments