*ക മുതൽ ക വരെ*
'കമ'ന്നൊരക്ഷരം മിണ്ടാമോ?
'കാണാ'പ്പാഠം പഠിക്കാമോ?
'കിട്ടാ'ക്കടം കൊടുക്കാമോ?
കീഴ്മേൽ മാറിമറിഞ്ഞാലോ?
കുടത്തിൽ കുട കുക്കുടമോ?
കൂച്ചുവിലങ്ങിന് കൂസലുണ്ടോ?
'കൃത്യ'മാകുമോ വിലോപം?
'കെട്ടു-കഥ'=കല്യാണം!
'കേട്ട' 'ചേട്ട'ന് ചേരും
കൈ'വിഷം' കൊല്ലില്ലല്ലോ
കൊച്ചമ്മ വലിയവൾ ആയാൽ
കോലാഹലം ഫലം!
കൗ'തുകം' തുക
കമ്പമാവോളം - കമ്പോളം
കഥ കഴിഞ്ഞു!
Comments
Post a Comment