മനുഷ്യനിനിയെന്നാണ് ഒരു മൃഗമാവുക?

വിശക്കുന്നവന് ആഹാരം കൊടുക്കാതെ അവനെ തച്ചുകൊല്ലുമ്പോൾ അവൻ മനുഷ്യനാണ്.
ആഹാരത്തിന്റെ പടം കണ്ടാലൊക്കെ ആക്രാന്തമുണ്ടാകുമ്പോൾ അവൻ മനുഷ്യനാണ്.
രുചിയ്ക്കു വേണ്ടി സഹജീവികളെ തലയ്ക്കടിച്ചും കൂടുതൽ വേദനിപ്പിച്ചും കൊല്ലുമ്പോൾ അവൻ മനുഷ്യനാണ്.
വെറും 3 അടിനീളത്തിലും പെൺശരീരത്തേക്കാണുമ്പോഴൊക്കെ കാമമുണരുമ്പോൾ അവൻ മനുഷ്യനാണ്.
'ആണ്കോയ്മ'യ്ക്ക് അടങ്ങില്ലയെന്നുപറഞ്ഞ് ആണിനും പെണ്ണിനും ഗുണമില്ലാതായി മാറുമ്പോഴും മനുഷ്യനാണ്.
വഴിയോരത്ത് തളർന്നുകിടന്നുറങ്ങുന്നവനെ ഒരു രസത്തിന് വണ്ടികയറ്റിക്കൊല്ലുമ്പോൾ അവൻ മനുഷ്യനാണ്.
എന്റെ ദൈവം അവന്റെ ദൈവമല്ലെങ്കിൽ അവനെ കൊല്ലണമെന്ന് പറഞ്ഞപ്പോഴും അവൻ തികഞ്ഞ മനുഷ്യനാണ്.
എന്റെ ശെരി അവൾക്കു ശെരിയല്ലാത്തതുകൊണ്ട് അവളെ വേശ്യയെന്ന് വിളിക്കുമ്പോഴും മനുഷ്യനാണ്.
എന്റെ തെറ്റ് കണ്ടുപിടിച്ചതിന് അവനെന്നെ നശിപ്പിച്ചവൻ എന്നു അലറുമ്പോഴും മനുഷ്യനാണ്.
പിന്നെയും പിന്നെയും പിന്നെയും മനുഷ്യനായി മടുക്കുമ്പോഴെങ്കിലും വീണ്ടും മൃഗമാകുമോ?
അല്ല, മനുഷ്യനിനിയെന്നാണ് ഒരു മൃഗമാവുക?

Comments