| വിധികൾക്കു വിടനൽകണം
പഴികളെ മൊഴിചൊല്ലണം
പിഴകൾക്കു മാപ്പേകണം, പിന്നെ
ശിഥിലമാം കൂടോഴിയണം!

ഏകയായ് വഴി തേടണം
തേടലിൻ ഭ്രമമറിയണം
മൂകമായ് പാടീടണം, അതിൽ
ആനന്ദനടമാടണം!

നേരറിവു നേടീടണം
നേടിയതുപേക്ഷിക്കണം
വേരുകളതാരായണം, അതിനു-
മാർഗ്ഗമോ ക്ഷേത്രായനം! |

#templesofindia

Picture: Photograph of a colonnade in the Ramalingeshvara Temple, Rameswaram in Tamil Nadu, taken by Nicholas and Company in c.1884, from the Archaeological Survey of India Collections.

(via British Library) 


Comments