| ഊറിച്ചിരിച്ചുകൊണ്ടമ്മയുമായന്നു

പന്തയം വച്ചതിന്നോർമ്മയുണ്ടോ?
ഓറഞ്ചുചാറിന്റെ മധുരവും പുളിയുമ-
ന്നേറെ രസിച്ചതും ഓർമ്മയുണ്ടോ?
സ്ട്രോകൾ രണ്ടെങ്കിലും ഊറ്റിവലിച്ചത-
തത്രയും കുഞ്ഞുവാ,യോർമ്മയുണ്ടോ?
പ്രിയമേറുമിച്ചിത്രമിന്നുമെനിക്കെന്റെ
പ്രേരണ,യെന്തെന്നറിഞ്ഞീടുമോ?
മാറാതെനിൻ കൂടെയമ്മയുണ്ടെന്നൊരാ-
ഓർമ്മ താൻ വേണ്ടൂ കടന്നേറുവാൻ
ഏറെയുണ്ടറിയാത്ത നന്മതൻ വഴിക,ളതി-
ലേറെയുണ്ടഹിതമാം മാർഗ്ഗങ്ങളും
വേർപെടാതമ്മതൻ ചാരെയിരുന്നെന്നു-
മേറിയാലൽപ്പം തണലുകാണാം
ഊറിരുചിക്കുവാനേറെയുണ്ടോമനേ,
ഏറെയും നീ തന്നെ അറികവേണം |

Comments

Popular posts from this blog