
Posts
Showing posts from July, 2021
- Get link
- X
- Other Apps

| വിധികൾക്കു വിടനൽകണം പഴികളെ മൊഴിചൊല്ലണം പിഴകൾക്കു മാപ്പേകണം, പിന്നെ ശിഥിലമാം കൂടോഴിയണം! ഏകയായ് വഴി തേടണം തേടലിൻ ഭ്രമമറിയണം മൂകമായ് പാടീടണം, അതിൽ ആനന്ദനടമാടണം! നേരറിവു നേടീടണം നേടിയതുപേക്ഷിക്കണം വേരുകളതാരായണം, അതിനു- മാർഗ്ഗമോ ക്ഷേത്രായനം! | #templesofindia Picture: Photograph of a colonnade in the Ramalingeshvara Temple, Rameswaram in Tamil Nadu, taken by Nicholas and Company in c.1884, from the Archaeological Survey of India Collections. (via British Library)
- Get link
- X
- Other Apps
| അമ്മവയറ്റീന്നു പോന്നിട്ടുപിന്നെയൊ- രഞ്ചാറുകൊല്ലങ്ങൾ ഞാനേ ദൈവം ബാല്യത്തിൻ ശാഠ്യങ്ങൾ കൂടുന്നതിൻമുറ- യ്‌ക്കേകീടുമമ്മയാ നല്ല പാഠം -- "കണ്ണനും രാമനും വീരൻ ഹനുമാനു- മെങ്ങനെയായി സല്പുത്രരെന്നാൽ കുഞ്ഞിക്കുസൃതികൾ കാട്ടാഞ്ഞതല്ല, നൽ- ച്ചെയ്തികൾ ആവോളം ചെയ്തവരാം". കാലം ഗമിച്ചങ്ങു, മാറീ ഋതുക്കളും ഞാനെന്ന ശക്തിയെയാഘോഷിച്ചാർ " കൃഷ്ണ " നീയേ, നിന്നിലുള്ളതാം തൃഷ്ണയെ നീതന്നെയൂട്ടിവളർത്തിടേണം! മഴയോടു, മലരോടു, മഴവില്ലിനോടുമാ- മലരമ്പനാൽ പ്രേമമൊട്ടുതോന്നും യൗവ്വനമെന്നോരു മോഹനകാലത്ത്, കണ്ണനല്ലാതെ മറ്റാര് കൂട്ട്! പക്വമായ് നെയ്തോരു ജീവിതസങ്കൽപ്പ- ചിത്രത്തിലാര്, സദാശിവൻ താൻ ! പ്രാണനാം പത്നിതാനെൻപ്രാണനെന്നു തൻ പാതിമെയ്യേകിത്തെളിയിച്ചൊരാൾ.. കുഞ്ഞൊരുഹൃത്തിൻ തുടിപ്പതൊന്നുള്ളിലായ് കേൾക്കുന്ന നേരമോ ചോദ്യമൊന്നേ അമ്പാടിക്കണ്ണനോ ഐശ്വര്യലക്ഷ്മിയോ ആരുതാൻ നാളെയെനിക്കു തുണ? മാതൃത്വമെന്ന മഹാതപസ്സൊന്നിതിൽ നവഭാവമെല്ലാം തെളിഞ്ഞുകാണും അന്നപൂർണേശ്വരി നിന്നനില്പിൽ കലി പൂണ്ടൊരു കാളിയുമാകതന്നെ!! ജീവിതമെ...
- Get link
- X
- Other Apps

മനുഷ്യനിനിയെന്നാണ് ഒരു മൃഗമാവുക? വിശക്കുന്നവന് ആഹാരം കൊടുക്കാതെ അവനെ തച്ചുകൊല്ലുമ്പോൾ അവൻ മനുഷ്യനാണ്. ആഹാരത്തിന്റെ പടം കണ്ടാലൊക്കെ ആക്രാന്തമുണ്ടാകുമ്പോൾ അവൻ മനുഷ്യനാണ്. രുചിയ്ക്കു വേണ്ടി സഹജീവികളെ തലയ്ക്കടിച്ചും കൂടുതൽ വേദനിപ്പിച്ചും കൊല്ലുമ്പോൾ അവൻ മനുഷ്യനാണ്. വെറും 3 അടിനീളത്തിലും പെൺശരീരത്തേക്കാണുമ്പോഴൊക്കെ കാമമുണരുമ്പോൾ അവൻ മനുഷ്യനാണ്. 'ആണ്കോയ്മ'യ്ക്ക് അടങ്ങില്ലയെന്നുപറഞ്ഞ് ആണിനും പെണ്ണിനും ഗുണമില്ലാതായി മാറുമ്പോഴും മനുഷ്യനാണ്. വഴിയോരത്ത് തളർന്നുകിടന്നുറങ്ങുന്നവനെ ഒരു രസത്തിന് വണ്ടികയറ്റിക്കൊല്ലുമ്പോൾ അവൻ മനുഷ്യനാണ്. എന്റെ ദൈവം അവന്റെ ദൈവമല്ലെങ്കിൽ അവനെ കൊല്ലണമെന്ന് പറഞ്ഞപ്പോഴും അവൻ തികഞ്ഞ മനുഷ്യനാണ്. എന്റെ ശെരി അവൾക്കു ശെരിയല്ലാത്തതുകൊണ്ട് അവളെ വേശ്യയെന്ന് വിളിക്കുമ്പോഴും മനുഷ്യനാണ്. എന്റെ തെറ്റ് കണ്ടുപിടിച്ചതിന് അവനെന്നെ നശിപ്പിച്ചവൻ എന്നു അലറുമ്പോഴും മനുഷ്യനാണ്. പിന്നെയും പിന്നെയും പിന്നെയും മനുഷ്യനായി മടുക്കുമ്പോഴെങ്കിലും വീണ്ടും മൃഗമാകുമോ? അല്ല, മനുഷ്യനിനിയെന്നാണ് ഒരു മൃഗമാവുക?