| അമ്മവയറ്റീന്നു പോന്നിട്ടുപിന്നെയൊ- രഞ്ചാറുകൊല്ലങ്ങൾ ഞാനേ ദൈവം ബാല്യത്തിൻ ശാഠ്യങ്ങൾ കൂടുന്നതിൻമുറ- യ്‌ക്കേകീടുമമ്മയാ നല്ല പാഠം -- "കണ്ണനും രാമനും വീരൻ ഹനുമാനു- മെങ്ങനെയായി സല്പുത്രരെന്നാൽ കുഞ്ഞിക്കുസൃതികൾ കാട്ടാഞ്ഞതല്ല, നൽ- ച്ചെയ്തികൾ ആവോളം ചെയ്തവരാം". കാലം ഗമിച്ചങ്ങു, മാറീ ഋതുക്കളും ഞാനെന്ന ശക്തിയെയാഘോഷിച്ചാർ " കൃഷ്ണ " നീയേ, നിന്നിലുള്ളതാം തൃഷ്ണയെ നീതന്നെയൂട്ടിവളർത്തിടേണം! മഴയോടു, മലരോടു, മഴവില്ലിനോടുമാ- മലരമ്പനാൽ പ്രേമമൊട്ടുതോന്നും യൗവ്വനമെന്നോരു മോഹനകാലത്ത്, കണ്ണനല്ലാതെ മറ്റാര് കൂട്ട്! പക്വമായ് നെയ്തോരു ജീവിതസങ്കൽപ്പ- ചിത്രത്തിലാര്, സദാശിവൻ താൻ ! പ്രാണനാം പത്നിതാനെൻപ്രാണനെന്നു തൻ പാതിമെയ്യേകിത്തെളിയിച്ചൊരാൾ.. കുഞ്ഞൊരുഹൃത്തിൻ തുടിപ്പതൊന്നുള്ളിലായ് കേൾക്കുന്ന നേരമോ ചോദ്യമൊന്നേ അമ്പാടിക്കണ്ണനോ ഐശ്വര്യലക്ഷ്മിയോ ആരുതാൻ നാളെയെനിക്കു തുണ? മാതൃത്വമെന്ന മഹാതപസ്സൊന്നിതിൽ നവഭാവമെല്ലാം തെളിഞ്ഞുകാണും അന്നപൂർണേശ്വരി നിന്നനില്പിൽ കലി പൂണ്ടൊരു കാളിയുമാകതന്നെ!! ജീവിതമെ...