ഒടുവിൽ വന്നിടുമൊരു വിധിയേൽക്കാൻ മടിയാണവനതു മിഥ്യയതെന്നും! അറിയാതെങ്കിലുമെല്ലാദിനവും ചെറുതായെങ്കിലുമവനതുമറിയും പരിശീലനമാണോരോനിശയും കണിശമതായുള്ളൊരു 'നിദ്ര'യ്ക്കായ് നിത്യമിതോർത്തുംകൊണ്ടു ശയിപ്പിൻ കൃത്യതയെത്താം ചെയ്‌വതിലെല്ലാം
Posts
Showing posts from June, 2021
- Get link
- X
- Other Apps
*ക മുതൽ ക വരെ* 'കമ'ന്നൊരക്ഷരം മിണ്ടാമോ? 'കാണാ'പ്പാഠം പഠിക്കാമോ? 'കിട്ടാ'ക്കടം കൊടുക്കാമോ? കീഴ്മേൽ മാറിമറിഞ്ഞാലോ? കുടത്തിൽ കുട കുക്കുടമോ? കൂച്ചുവിലങ്ങിന് കൂസലുണ്ടോ? 'കൃത്യ'മാകുമോ വിലോപം? 'കെട്ടു-കഥ'=കല്യാണം! 'കേട്ട' 'ചേട്ട'ന് ചേരും കൈ'വിഷം' കൊല്ലില്ലല്ലോ കൊച്ചമ്മ വലിയവൾ ആയാൽ കോലാഹലം ഫലം! കൗ'തുകം' തുക കമ്പമാവോളം - കമ്പോളം കഥ കഴിഞ്ഞു!
- Get link
- X
- Other Apps
* അ മുതൽ അ വരെ * അലറിക്കരഞ്ഞു തുടക്കം ആണ്ടുകളോളം ആശ്രിതത്വം ഇടിതടിപ്രയോഗം യോഗം ഈടുമുട്ടിച്ചു മുന്നേറ്റം ഉടലുടയോനെന്ന ഭാവം ഊട്ടിയുറപ്പിച്ചു ലോകം ഋതമറിയാത്ത ജന്മം! 'എതിരും എതിരേൽപ്പും ഏറെനാളില്ലെന്നു' ചൊല്ലും ഐവർക്ക് നൽകിയേ ഒക്കും ഒടുക്കം ഒരു ചെറു ഞരക്കം ഓരാതെയെത്തും മരണം ഔചിത്യമെന്തിലും കാണാം അമ്പട! ജീവിതമത്ഭുതം!! അറിയു നീ അമൃതസ്യ പുത്ര:
- Get link
- X
- Other Apps

| ഊറിച്ചിരിച്ചുകൊണ്ടമ്മയുമായന്നു പന്തയം വച്ചതിന്നോർമ്മയുണ്ടോ? ഓറഞ്ചുചാറിന്റെ മധുരവും പുളിയുമ- ന്നേറെ രസിച്ചതും ഓർമ്മയുണ്ടോ? സ്ട്രോകൾ രണ്ടെങ്കിലും ഊറ്റിവലിച്ചത- തത്രയും കുഞ്ഞുവാ,യോർമ്മയുണ്ടോ? പ്രിയമേറുമിച്ചിത്രമിന്നുമെനിക്കെന്റെ പ്രേരണ,യെന്തെന്നറിഞ്ഞീടുമോ? മാറാതെനിൻ കൂടെയമ്മയുണ്ടെന്നൊരാ- ഓർമ്മ താൻ വേണ്ടൂ കടന്നേറുവാൻ ഏറെയുണ്ടറിയാത്ത നന്മതൻ വഴിക,ളതി- ലേറെയുണ്ടഹിതമാം മാർഗ്ഗങ്ങളും വേർപെടാതമ്മതൻ ചാരെയിരുന്നെന്നു- മേറിയാലൽപ്പം തണലുകാണാം ഊറിരുചിക്കുവാനേറെയുണ്ടോമനേ, ഏറെയും നീ തന്നെ അറികവേണം |